ADVERTISEMENT

ദൃശ്യം എന്ന ഒറ്റ ചിത്രം മതി റോഷനെ ഓർത്തിരിക്കാൻ. ചിത്രത്തിൽ വില്ലനായെത്തി പ്രേക്ഷകമനസുകളിൽ ഇടംപിടിച്ച റോഷൻ ബഷീർ വിവാഹ പന്തലിലേക്ക്. ഫർസാനയാണ് വധു. ഓഗസ്റ്റ് അഞ്ചിനാകും ഇരുവരുടെയും വിവാഹം. ഇൻസ്റ്റഗ്രാമിലൂടെ റോഷൻ തന്നെയാണ് കല്യാണക്കാര്യം വെളിപ്പെടുത്തിയത്.

പ്രതിശ്രുത വധു ഫർസാനയ്ക്കുമുണ്ട് സിനിമാ ബന്ധം. എൽഎൽബി പൂർത്തിയായ ഫർസാന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബന്ധുവാണ്. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ച .വന്ന വിവാഹമാണ് ഇതെന്ന് റോഷൻ പറഞ്ഞു. തന്റെ സഹോദരിക്ക് ഫർസാനയെ നേരത്തെ അറിയാമെന്നും ഒന്നുരണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുള്ളതെന്നും താരം പറഞ്ഞു.

ADVERTISEMENT

പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം വിജയ്‍യുടെ ഭൈരവ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT