ADVERTISEMENT

സാരി ലുക്കിലുള്ള തന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക നൈല ഉഷ. പച്ച നിറത്തിൽ ലളിതമായ വർക്കുകളോടു കൂടിയ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോ‍‍‍ടകം ശ്രദ്ധേയമാണ്.

നടി എന്നതിനൊപ്പം അവതാരകയായും സജീവമാണ് നൈല. അടുത്തിടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലെ മറിയം എന്ന കഥാപാത്രം താരത്തിന് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു.

ADVERTISEMENT

2013 ൽ സലീം അഹമ്മദ് ചിത്രം കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല സിനിമയിലെത്തിയത്. സോഷ്യൽ മീഡിയയിലും സജീവമാണ് നൈല ഉഷ. ഇൻസ്റ്റാഗ്രാമിലൂടെ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

ADVERTISEMENT
ADVERTISEMENT