മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടേത്. താരത്തിന്റെ മകന്‍ ഗോകുൽ സുരേഷും മലയാളത്തിലെ ശ്രദ്ധേയനായ യുവനായകനാണ്. ഇപ്പോഴിതാ, താരകുടുംബത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൈറൽ. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിൽ. ഗോകുൽ പകർത്തിയ സെൽഫി ആണ് ഇത്. ചിത്രം ഇതിനോടകം സുരേഷ് ഗോപിയുടെ ഫാൻ പേജുകളിലും ആരാധകർക്കിടയിലും വൈറലാണ്.
ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ ആണ് സുരേഷ് ഗോപിയുടേതായി തിയറ്ററിലെത്തിയ പുതിയ ചിത്രം. സൂപ്പർഹിറ്റ് ആയി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിലുണ്ട്.