ADVERTISEMENT

‘പത്തൊമ്പതാം നൂറ്റാണ്ട്’ലെ ആറാട്ടുപുഴ വേലായുധപണിക്കരാകാൻ സിജു വിൽസൺ നടത്തിയ കഠിനാധ്വാനം എത്രത്തോളമാണെന്ന് തെളിയിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ വിനയൻ.

ആയോധന കലകൾ പരിശീലിക്കുന്ന, കഥാപാത്രത്തിനായി ശരീരം മാറ്റിയെടുക്കുന്ന സിജുവിനെയാണ് വിഡിയോയിൽ കാണുക.

ADVERTISEMENT

‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു പുതിയ ആക്ഷൻ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളിൽ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവർ നടത്താൻ. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്’.– വിഡിയോ പങ്കുവച്ച് വിനയൻ കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT