ADVERTISEMENT

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ‘ഖലീഫ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

പോക്കിരി രാജക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഖലീഫയ്ക്കുണ്ട്.

ADVERTISEMENT

ദുബായ് പശ്ചാത്തലമായി, ബിഗ് ബജറ്റ് ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു ഏബ്രഹാം ആണ്. ജിനു എബ്രഹാം ഇന്നോവേഷൻ, യോഡ്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സത്യൻ സൂര്യയാണ് ഛായാഗ്രഹണം. സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമദ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT