ADVERTISEMENT

മലയാളം കണ്ട എക്കാലത്തേയും പ്രിയസിനിമകളിൽ ഒന്നാണ് മോഹൻലാൽ–ഭദ്രൻ ടീമിന്റെ ‘സ്ഫടികം’. 1995 മാര്‍ച്ച് 30നു തിയറ്ററുകളിലെത്തിയ ചിത്രത്തിൽ, മോഹൻലാല്‍ ‘ആടു തോമ’ എന്ന കഥാപാത്രമായി തിളങ്ങി.

ഇപ്പോഴിതാ, പുതിയ കാലത്തിന്റെ സാങ്കേതികത്തികവോടെ സ്ഫടികം വീണ്ടും റിലീസിനൊരുങ്ങുന്നു. റിലീസിനൊടനുബന്ധിച്ചുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ എത്തി.

ADVERTISEMENT

‘ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4Kപവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ‘ആടുതോമ’ യുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് ‘സ്‍ഫടികം’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. അപ്പോൾ എങ്ങനാ ?’ എന്നാണ് മോഷൻ പോസ്റ്റര്‍ പങ്കുവച്ച് മോഹൻലാല്‍ കുറിച്ചിരിക്കുന്നത്.

സ്ഫടികം ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണ്. തിലകനും കെ.പി.എ.സി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിനും ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഉർവശി, നെടുമുടി വേണു, ചിപ്പി, മണിയൻപിള്ള രാജു, സ്ഫടികം ജോർ‌ജ് എന്നിവരും താരനിരയിലുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT