ADVERTISEMENT

പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് കാരണമായ സിനിമ ‘ഹിഗ്വിറ്റ’യുടെ ടീസര്‍ പുറത്തിറങ്ങി. സെൻസറിങ്ങില്‍ U/A സർട്ടിഫിക്കറ്റ് ലഭിച്ചതിനു പിന്നാലെയാണ് നീക്കം. ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരൻ എൻ.എസ്. മാധവൻ എതിർത്തതോടെയാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ സിനിമ വിവാദത്തിലായത്. 

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിൽ റജിസ്ട്രേഷൻ നൽകാനാവില്ലെന്ന് നേരത്തെ ഫിലിം ചേംബർ നിലപാട് എടുത്തിരുന്നു. പേര് മാറ്റില്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി.

ADVERTISEMENT

ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് രാഷ്ട്രീയ നേതാവായും വേഷമിടുന്നു. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനാണ് ടീസറില്‍ കാണിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT