നവാഗതനായ മനു സി കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കല്യാണി പ്രിയദർശനാണ് നായിക. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജഗദീഷ് പളനിസ്വാമി, സുധൻ സുന്ദരം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബ് ചിത്രത്തിന് സംഗീതമൊരുക്കുന്നു.