ADVERTISEMENT

ജീവിതത്തിലെ ഏറ്റവും മോശം കാലം ഓര്‍ത്തെടുത്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താരം മനസ് തുറന്നത്. തന്റെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത് ഭാര്യയെണെന്ന് പറയുകയാണ് താരം. രജനികാന്ത് സംസാരിക്കുന്ന വിഡിയോ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്.

രജനിയുടെ വാക്കുകൾ ഇങ്ങനെ;

ADVERTISEMENT

‘കാലം ആരെ എവിടെ എങ്ങനെ കൊണ്ടുപോകുമെന്നോ, എത്ര ഉയരത്തിൽ എത്തിക്കുമെന്നോ, എപ്പോൾ താഴെയിടുമെന്നോ അറിയില്ല. എനിക്കിപ്പോള്‍ 73 വയസ്സായി. ഈ പ്രായത്തിലും ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നെങ്കിൽ അതിനു കാരണം എന്റെ ഭാര്യയാണ്. അവരെന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ്. 

ഞാൻ കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്ത് പല മോശപ്പെട്ട സ്വഭാവങ്ങളും ഉണ്ടായിരുന്നു. അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു. എന്നും മദ്യപിക്കും, പുകവലിക്കും, രാവിലെ തന്നെ മാംസഭക്ഷണം കഴിക്കും. എനിക്ക് ചിക്കൻ ഇല്ലാതെ പറ്റില്ലായിരുന്നു. ഒരു ദിവസം വലിച്ചുതള്ളുന്ന സിഗററ്റ് പായ്ക്കറ്റുകൾക്ക് കണക്കില്ലായിരുന്നു. അപ്പോൾ പേരും പെരുമയും വന്ന ശേഷമുള്ള കാര്യം പറയണോ?

ADVERTISEMENT

അന്നൊക്കെ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരോട് പുച്ഛവും സഹതാപവുമായിരുന്നു. ഈ ആടും പശുവുമൊക്കെ കഴിക്കുന്നത് ഇവർ എങ്ങനെ കഴിക്കുന്നു എന്നായിരുന്നു ചിന്ത. പക്ഷേ, ലത ജീവിതത്തിലേക്ക് വന്നശേഷം അവളെന്നെ സ്നേഹം കൊണ്ട് മാറ്റി. എന്റെ മോശപ്പെട്ട ശീലങ്ങൾ എല്ലാം അറിയാതെ തന്നെ ഇല്ലാതായി. 

കല്യാണത്തിന് മുൻപുള്ള എന്റെ സിനിമകളും അതിനു ശേഷമുള്ള സിനിമകളും നോക്കിയാൽ ഈ വ്യത്യാസം നിങ്ങൾക്ക് കാണാം. മദ്യം–സിഗററ്റ്–നോൺവെജ് ഭക്ഷണം. ഇവ മൂന്നും ഡെഡ്​ലി കോമ്പോയാണ്. അളവില്ലാതെ ഇത് ഉപയോഗിച്ച ഒരാളും ഒരു 60 വയസ്സിനപ്പുറം ജീവിച്ചതായി ഞാൻ കണ്ടിട്ടില്ല. വീണുപോയവരെ എനിക്കറിയാം, 60ന് അപ്പുറം അവരൊന്നും നടന്നുകണ്ടിട്ടില്ല.’

ADVERTISEMENT
ADVERTISEMENT