ADVERTISEMENT

അതീന്ദ്രിയ കാഴ്ചകളുടെ പുത്തൻ മാനങ്ങള്‍ സമ്മാനിച്ച് ‘നീലവെളിച്ചം’ ട്രെയിലർ. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ്.

ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക്ക് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

ADVERTISEMENT

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ വി. സാജനാണ്. സഹ നിർമാണം- സജിൻ അലി പുലക്കൽ,അബ്ബാസ് പുതുപ്പറമ്പിൽ, അഡീഷണൽ സ്ക്രിപ്റ്റ്-ഹൃഷികേശ് ഭാസ്കരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോതിഷ് ശങ്കർ. ഏപ്രിൽ ഇരുപതിന് ചിത്രം പ്രദർശനത്തിനെത്തുന്നു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT