ADVERTISEMENT

പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടി മഞ്ജു പിള്ള. സെറ്റു സാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി കേരളീയ ലുക്കിലാണ് മഞ്ജു പിള്ള വിഡിയോയിൽ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങില്‍ മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത് ആയിരുന്നു ശ്രദ്ധേയ സാന്നിധ്യം.

സമൂഹമാധ്യമങ്ങളിൽ സജീവമായ മഞ്ജു പിള്ള സിനിമ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും പങ്കുവയ്ക്കാറുണ്ട്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിലെ പ്രധാന നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ മഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇതിനകം വൈറലാണ്. മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തുന്നത്.

ADVERTISEMENT

ചടങ്ങിൽ ഭർത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് ഇല്ല. ഒരാളുടെ സുജിത്തേട്ടൻ എവിടെ എന്ന കമന്റിന്, ഷൂട്ട് എന്ന് മഞ്ജു മറുപടി പറഞ്ഞിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT