ADVERTISEMENT

സഹോദരി സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടന്‍ ദുൽഖർ സൽമാൻ. സുറുമിക്ക് ഒപ്പമുള്ള ഫോട്ടോയും കുറിപ്പും താരം പങ്കുവച്ചു. ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് ദുൽഖര്‍ കുറിച്ചു.

‘‘എന്റെ ഇത്തയ്ക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നിനുമില്ല.’’’- ദുൽഖര്‍ കുറിച്ചു. 

ADVERTISEMENT

ചിത്രകാരിയാണ് സുറുമി. ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളജ് ഓഫ് ആര്‍ട്സില്‍ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ്.

ADVERTISEMENT
ADVERTISEMENT