ADVERTISEMENT

ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പി.ആര്‍ സുരേഷ് അന്തരിച്ചു. 60 വയസ്സായിരുന്നു. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്ന കുറിപ്പോടെ പിതാവിന്റെ മരണവിവരം അമൃതയാണ് പങ്കുവച്ചത്. പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രവും ഇതോടൊപ്പം അമൃത പോസ്റ്റ് ചെയ്തു.

സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പിആര്‍ സുരേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ADVERTISEMENT

സംസ്ക്കാരം പച്ചാളം ശ്മശാനത്തിൽ. ഗായിക അഭിരാമി സുരേഷാണ് പി.ആര്‍ സുരേഷിന്റെ ഇളയമകൾ.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT