ADVERTISEMENT

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘അരിക്കൊമ്പൻ’ ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ശ്രീലങ്കയിലെ സിഗിരിയ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇടുക്കി ചിന്നക്കനാലിലും ചിത്രീകരണം നടക്കും.

ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കുന്നത് സുഹൈൽ എം. കോയ. രണ്ട് വയസ്സുള്ളപ്പോൾ അമ്മയെ നഷ്‍ടപ്പെട്ട ‘അരിക്കൊമ്പൻ’ എന്ന ആനയുടെ സംഭവബഹുലമാർന്ന കഥ പറയുന്ന ചിത്രത്തിനിനായി താര നിർണയം പുരോഗമിക്കുകയാണ്.

ADVERTISEMENT

ടൈറ്റിൽ പ്രഖ്യാപനം മുതൽ വലിയ ആകാംക്ഷയും കൗതുകവും സൃഷ്ടിക്കുന്ന പ്രൊജക്ട് ആണ് ‘അരിക്കൊമ്പൻ’. എൻ.എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT