ADVERTISEMENT

താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റ കുടുംബത്തെ സന്ദര്‍ശിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാത്രി എട്ടേകാലോടെ വന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ മമ്മൂട്ടി പത്ത് മിനുറ്റോളം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും താരത്തോടൊപ്പമുണ്ടായിരുന്നു.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT