ADVERTISEMENT

പ്രേക്ഷക പ്രീതിക്കൊപ്പം കലക്ഷനിലും വന്‍ വിജയം നേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 Everyone Is A Hero’. 10 ദിവസം കൊണ്ട് ചിത്രം 100 ക്ലബ്ബിൽ ഇടംനേടി. നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ഒടിടി, സാറ്റ്‌ലൈറ്റ്, തിയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിലൂടെ ആദ്യ ആഴ്ച തന്നെ സിനിമ സാമ്പത്തികമായി ലാഭമായിരുന്നു. ‌ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ.

ADVERTISEMENT

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. ക്യാവ്യ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT