ദുൽഖർ സൽമാൻ നായകനായി ഓണം റിലീസായി തിയറ്ററുകളിലെത്തുന്ന ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യഗാനം ദുൽഖറിന്റെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്യും. പാട്ടിന്റെ ടീസർ ഇതിനകം ഹിറ്റാണ്.
ഈ ഐറ്റം നമ്പർ ഗാനത്തിന് ചുവടുവയ്ക്കുന്നത് ദുല്‍ഖറും റിതികാ സിംഗുമാണ്. മലയാളത്തിൽ ‘കലാപക്കാരാ’ എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ‘ഹല്ലാ മച്ചാരെ’, തമിഴിൽ ‘കലാട്ടക്കാരൻ’, ഹിന്ദിയിൽ ‘ജല ജല ഹായ്’ എന്നിങ്ങനെയാണ് ആരംഭിക്കുന്നത്.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ‘കിംഗ് ഓഫ് കൊത്ത’ ഒരുക്കുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. നിമീഷ് രവിയാണ് ഛായാഗ്രാഹണം.
സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. ജേക്സ് ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കുന്നത്.