ADVERTISEMENT

മലയാളത്തിന്റെ പ്രിയ നടി പാർവതി തിരുവോത്തിന്റെ മേക്കോവർ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ. വ്യത്യസ്തമായ ലുക്കിൽ സാരി ധരിച്ച്, മൂക്കുത്തി അണിഞ്ഞ്, വേറിട്ട ഹെയർ സ്റ്റൈലിൽ ആണ് പാർവതി ഫോട്ടോയിൽ. ഒറ്റനോട്ടത്തിൽ ഇത് പാർവതി തിരുവോത്ത് തന്നെയാണോ എന്ന് സംശയം തോന്നുമെന്നാണ് ആരാധകർ കമന്റിടുന്നത്.

വിക്രം നായകനാകുന്ന ‘തങ്കലാന്‍’ ആണ് പാർവതി തിരുവോത്തിന്റെ വരാനുള്ള പ്രധാന ചിത്രം. പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും ഭാഗമാകും. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

ADVERTISEMENT

അനിരുദ്ധ റോയ് ചൗധരിയുടെ പുതിയ ചിത്രത്തിലും അടുത്തിടെ പാർവതി അഭിനയിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT