ADVERTISEMENT

ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ ടീസർ ശ്രദ്ധേയമാകുന്നു. മാസ് ഗെറ്റപ്പിൽ ജോജു എത്തുമ്പോൾ കല്യാണി പ്രിയദർശന്‍ ബോക്സർ ആയി എത്തുന്നു.

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രം മാസ് ആക്‌ഷൻ ത്രില്ലറാണ്.പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർക്കൊപ്പം ആശ ശരത്തും ടിനി ടോമും അപ്പാനി ശരത്തും അഭിനയിക്കുന്നു.

ADVERTISEMENT

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് നിര്‍മാണം. രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിങ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്. വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്‌ഷന്‍ ഹൗസ്.

ADVERTISEMENT
ADVERTISEMENT