ADVERTISEMENT

എണ്ണംപറഞ്ഞ ചിത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇടംനേടിയ കലാകാരിയാണ് അന്തരിച്ച സുബ്ബലക്ഷ്മി. നിഷ്ക്കളങ്കമായ പുഞ്ചിരികൊണ്ടും ഹൃദയം നിറയ്ക്കുന്ന നർമം കൊണ്ടും ശ്രദ്ധേയയായ പ്രിയ മുത്തശ്ശി കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. മരണം എത്തുന്നതിനു മുമ്പുള്ള അവസാന നാളുകളിലും നിറഞ്ഞു ചിരിച്ച് പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കുന്ന സുബ്ബലക്ഷ്മിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വേദനയാകുന്നത്. മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള വിഡിയോ ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷാണ് പങ്കുവച്ചത്.

സുബ്ബലക്ഷ്മിയും സൗഭാഗ്യയുടെ മകൾ സുദർശനയുമൊത്തുള്ള നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്. എട്ട് മാസം മുമ്പുള്ള വിഡിയോയിൽ സുബ്ബലക്ഷ്മിയെ വളരെയധികം ഊർജസ്വലയായി കാണാം. എന്നാല്‍ അവസാന നാളുകളിൽ രോഗക്കിടക്കിയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രിയപ്പെട്ടവരെ കണ്ണീരണയിക്കും. രോഗക്കിടക്കയിൽ ഉള്ളപ്പോഴും സുദർനയെ രസിപ്പിക്കുകയാണ് സുബ്ബലക്ഷ്മി. ഈ ദൃശ്യങ്ങളെല്ലാം കോർത്തിണക്കിയുള്ള വിഡിയോയാണ് വേദനയോടെ സൗഭാഗ്യ പങ്കുവച്ചത്.

ADVERTISEMENT

‘പകരംവയ്ക്കാനാകാത്തത്’ എന്നായിരുന്നു വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.

മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുത്തശ്ശിയായ സുബ്ബലക്ഷ്മിയുടെ മകൾ താരാ കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ വെങ്കിടേഷ്.  മുത്തശിയുമൊത്തുള്ള ചിത്രം സൗഭാഗ്യ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. 

ADVERTISEMENT

ഒരു കുടുംബം മുഴുവൻ കലയുടെ വഴിയിൽ തിളങ്ങുക. അവരെയെല്ലാം ഒരുപോലെ പ്രേക്ഷകർ ഹൃദയം കൊണ്ടേറ്റെടുക്കുക. അപൂർവങ്ങളിൽ അപൂർവമായ മഹാസൗഭാഗ്യമാണ് സൗഭാഗ്യമാണ് സുബ്ബലക്ഷ്മിയുടെ ഉള്ളത്.  വിടപറഞ്ഞു പോയ സുബ്ബലക്ഷ്മിയിൽ തുടങ്ങുന്നു കല കൊണ്ട് വിളക്കിച്ചേർത്ത ആ കണ്ണി. മകൾ താര ലക്ഷ്മണും പേരക്കുട്ടി സൗഭാഗ്യയും പേരക്കുട്ടി സുദർശനയും കൂടി എത്തുമ്പോൾ മനോഹരമായ ആ കുടുംബ ചിത്രം പൂർണം. നാല് ഇതളുകൾ ചേർന്ന് മനോഹരമായ ഒരു പൂവാകും പോലെ മനോഹരമായിരുന്നു ആ കുടുംബം. സുബ്ബലക്ഷ്മിയുടെ മരണം ഒരു ഇതൾ കൊഴിയും പോലെ വേദനാജനകമാണെന്ന് പ്രിയപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു.  

ADVERTISEMENT
ADVERTISEMENT