ADVERTISEMENT

ഗാനഗന്ധർവൻ കെ.ജെ യേശുദാസിനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ചതിന്റെ സന്തോഷം പങ്കുവച്ച് പ്രിയതാരം മോഹൻലാൽ.

‘ഗാനഗന്ധർവന്റെ വസതിയിൽ. പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടിൽ ചെന്നു കാണാൻ കഴിഞ്ഞ സന്തോഷത്തിൽ’ എന്ന കുറിപ്പോടെ യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ‌ പോസ്റ്റ് ചെയ്തു. ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

ദീർഘകാലമായി അമേരിക്കയിലെ ഡാലസിലുള്ള സ്വവസതിയിലാണ് യേശുദാസും ഭാര്യ പ്രഭയും താമസിക്കുന്നത്. രണ്ട് മഹാപ്രതിഭകളെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി പേരാണു ചിത്രങ്ങൾ കണ്ട് പ്രതികരണങ്ങൾ അറിയിക്കുന്നത്.

ADVERTISEMENT
ADVERTISEMENT