ADVERTISEMENT

വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനും ശോഭയും ഇന്നും പ്രേക്ഷക മനസിൽ മായാതെ നിലനിൽക്കുന്ന കഥാപാത്രമാണ്. തളത്തിൽ ദിനേശനെ അവതരിപ്പിച്ചത് ശ്രീനിവാസനും ശോഭ എന്ന നായിക കഥാപാത്രമായി എത്തിയത് പാർവതിയുമായിരുന്നു. 2024 മെയ് 19ന് സിനിമ റിലീസ് ആയിട്ട് 35 വർഷം തികഞ്ഞു. ഇപ്പോഴിതാ സിനിമയിലെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സുന്ദരിയായ ഭാര്യ ശോഭയ്ക്ക് ഒപ്പം ഫോട്ടോയെടുക്കാനുള്ള ദിനേശന്റെ തത്രപ്പാടുകൾ എന്നും ചിരിയുണർത്തുന്ന സീനുകളിൽ ഒന്നാണ്. എന്നാല്‍ ചിത്രത്തിൽ വിവാഹ വാർഷികം ആഘോഷിക്കുന്ന ശോഭയ്ക്കും ദിനേശനും കുറച്ചുകൂടി പ്രായമായി. പരസ്യ സംവിധായകനും ക്രിയേറ്റീവ് ഡയറക്ടറുമായ കുമാർ നീലകണ്ഠൻ ആണ് ഫോട്ടോ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

35ാം വിവാഹവാർഷികം ആഘോഷിക്കുന്ന ‘തളത്തിൽ ദിനേശനും ശോഭയ്ക്കും’ ആശംസകൾ എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം വൈറലാകുന്നത്. ‘തളത്തിൽ ദിനേശന്റെ’ വിവാഹ വാർഷിക ഫോട്ടോ ട്രെന്റായതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്.

ADVERTISEMENT
ADVERTISEMENT