ബേസില്‍ ജോസഫിനെയും നസ്രിയ നസിമിനെയും നായികനായകൻമാരാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശനി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിദ്ധാര്‍ത്ഥ് ഭരതനും സിനിമയില്‍ അഭിനയിക്കുന്നു.
സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേ സമയം പൃഥ്വിരാജ് - ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.