സർപ്രൈസ് ഹിറ്റ് ആയ ‘ഗഗനചാരി’ക്കു ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ. ‘ഗഗനചാരി സിനിമാറ്റിക് യൂണിവേഴ്സ്’ലെ ഈ പുതിയ സിനിമയ്ക്ക് ‘മണിയൻ ചിറ്റപ്പൻ’ എന്നാണ് പേര്.
മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ മോക്യുമെന്ററി ചിത്രമായി തിയറ്ററുകളിലെത്തിയ ‘ഗഗനചാരി’ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്.
സുരേഷ് ഗോപിയുടെ ഹെവി ലുക്ക് ആണ് ‘മണിയൻ ചിറ്റപ്പ’ന്റെ ടൈറ്റിൽ മോഷൻ പോസ്റ്ററിലെ ഹൈലൈറ്റ്. നര കയറിയ താടിയും മുടിയും മീശയും കറുത്ത വട്ടക്കണ്ണടയും ജാക്കറ്റുമൊക്കെയണിഞ്ഞുള്ള സുരേഷ് ഗോപിയുടെ വേഷപ്പകർച്ച ഏറെ കൗതുകമുണർത്തുന്നു.
‘ഗഗനചാരി’യുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്നാണ് ‘മണിയൻ ചിറ്റപ്പനും’ എഴുതുന്നത്. ചിത്രം സയന്റിഫിക് – കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്നു എന്നാണ് സൂചന.