ADVERTISEMENT

ഏറെ നിരൂപക പ്രശംസ നേടിയ സിനിമയാണ് 2003 ല്‍ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് : ഒരു വിലാപം. മീര ജാസ്മിന്‍ നായികയായ ചിത്രത്തിൽ ഇർഷാദ് അലിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മീരയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിരുന്നു.

ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം മീരയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിടുകയാണ് ഇര്‍ഷാദ്.

ADVERTISEMENT

‘പാഠം രണ്ട് ഒരു സല്ലാപം... രണ്ടു ദശാബ്ദങ്ങൾ നമ്മെ കടന്നുപോയി...അഭ്രപാളി തന്നെയും
അടർന്നു പോയ്...ലോകം വിരൽത്തുമ്പു വട്ടത്തിലേക്ക് ചെറുതായിട്ടും നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല...ഒരു വേള ഓർത്തുമില്ല. ഷാഹിനയുടെ നിലവിളിയും റസാഖിന്റെ ആൺവെറിയും കാലം പക്ഷേ മറന്നിട്ടേയില്ല...’ എന്നാണ് മീര ജാസ്‌മിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഇർഷാദ് കുറിച്ചത്.

ADVERTISEMENT
ADVERTISEMENT