തിയറ്ററിൽ വിജയപ്രദർശനം തുടരുന്ന ‘വാഴ’യ്ക്ക് രണ്ടാം ഭാഗം വരുന്നു. വിപിൻ ദാസ് തിരക്കഥ ഒരുക്കി, ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴയിൽ യുവ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. രണ്ടാം ഭാഗത്തിൽ ഹാഷിർ നായകനാകും. സവിൻ എസ് എ ആണ് സംവിധാനം. വിപിൻ ദാസിന്റേതാണ് തിരക്കഥ.