അമ്മയും അഭിനേത്രിയുമായ മല്ലിക സുകുമാരനും ചേട്ടനും നടനുമായ ഇന്ദ്രജിത്ത് സുകുമാരനുമൊപ്പമുള്ള തന്റെ മനോഹരമായ ചിത്രം പോസ്റ്റ് ചെയ്ത് ഓണാശംസകളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ തിരുവോണാശംസകൾ!’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ഇപ്പോൾ താൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ന്റെ തിരക്കുകളിലാണ് പൃഥ്വി. ഒപ്പം നായകനാകുന്ന ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.