ADVERTISEMENT

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും സംഗീതയും മറ്റു പ്രധാന വേഷങ്ങളിലെത്തും. ഇതുൾപ്പടെയുള്ള ചിത്രത്തിന്റെ മറ്റു വിശേഷങ്ങള്‍ സത്യൻ അന്തിക്കാട് സോഷ്യല്‍ മീഡിയയിൽ‌ പങ്കുവച്ചു.

‘ഹൃദയപൂർവ്വം എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.

ADVERTISEMENT

ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ഹൃദയപൂർവ്വം.

മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിന്താവിഷ്ടയായ ശ്യാമളയിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഹൃദയപൂർവ്വം ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും’.–

ADVERTISEMENT

സത്യൻ അന്തിക്കാട് കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT