ADVERTISEMENT

സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. ദൂരദർശനിൽ വാർത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂർണിമ കണ്ണൻ. മുൻപ് റേഡിയോ ജോക്കിയായിരുന്നു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം.

ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മൻസിൽ, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ സജീവമായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT