ADVERTISEMENT

ആസിഫ് അലി നായകനാകുന്ന ‘ആഭ്യന്തര കുറ്റവാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്. സേതുനാഥ് പത്മകുമാർ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്ന ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഓൾ ഇന്ത്യാ വിതരണം.

ADVERTISEMENT

പുതുമുഖം തുളസിയാണ് നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് : ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ : രാഹുൽ രാജ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT