ADVERTISEMENT

ആസിഫ് അലിയെ നായകനാക്കി താമിർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ ന്റെ ടീസർ എത്തി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ റിലീസാകും. നിര്‍മ്മാണത്തിൽ ഫ്ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്. ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നാണ് ഈ പ്രത്യേക ടീസർ എത്തിയത്.

സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായിക. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും. ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്.

ADVERTISEMENT

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്.

ADVERTISEMENT
ADVERTISEMENT