അമ്മയും നടിയുമായ മേനകയുടെയും തന്റെയും വിവാഹദിവസത്തെ സാരി ചിത്രങ്ങള്‍ പങ്കുവച്ച് നടി കീർത്തി സുരേഷ്.
തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ ധരിക്കാൻ അമ്മ മേനകയുടെ 30 വർഷം പഴക്കമുള്ള പട്ടുസാരിയാണ് കീർത്തി തിരഞ്ഞെടുത്തത്. പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ തയ്യാറാക്കിയ ബ്ലൗസ് പെയർ ചെയ്തായിരുന്നു അമ്മയുടെ സാരിക്ക് കീർത്തി മേക്കോവർ നൽകിയത്. മേനക പണ്ട് വധുവായി ഒരുങ്ങി നിൽക്കുന്ന ചിത്രവും അതേ സാരി കീർത്തി ഉടുത്തു നിൽക്കുന്ന പുതിയ ചിത്രവും ചേർത്ത കൊളാഷും താരം പങ്കുവച്ചിരുന്നു.
തമിഴ് ശൈലിയിൽ മടിസാർ സാരി അണിഞ്ഞുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. മടിസാർ സാരിയിൽ താലി കെട്ടിയപ്പോൾ എന്ന അർത്ഥത്തിൽ ഹാഷ് ടാഗും കീർത്തി ചിത്രങ്ങൾക്കൊപ്പം ചേർത്തിരുന്നു.
ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. ഗോവയില്‍ ഡിസംബര്‍ 12നായിരുന്നു വിവാഹം.