ഡാ തടിയാ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശേഖര്‍ മേനോൻ. സൗണ്ട് എന്‍ജിനീയറായ ശേഖര്‍ മേനോന്‍ ഡിജെ ആർട്ടിസ്റ്റുമാണ്. ഇപ്പോഴിതാ, ഭാര്യയ്ക്ക് പ്രണയത്തിൽ ചാലിച്ച പിറന്നാൾ ആശംസകള്‍ പങ്കുവച്ചിരിക്കുകയാണ് ശേഖർ.
‘നിന്നെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. എല്ലാ അർത്ഥത്തിലും എന്നെ പൂര്‍ണനാക്കുന്നത് നീയാണ്. അവിശ്വസനീയമായ വ്യക്തിത്വമുള്ള നീയെന്ന സ്ത്രീയെ ഈ ദിവസം ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലോകത്തെ പ്രകാശമാനമാക്കുന്ന വെളിച്ചമാണ് നീ, എന്റെ സൂര്യപ്രകാശം. എനിക്കും നമ്മുടെ കുടുംബത്തിനും നീ പകരുന്ന നിസ്വാർത്ഥമായ സ്നേഹം എനിക്ക് ആഗ്രഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.
നിന്റെ സ്നേഹമാണ് നമുക്ക് പ്രിയപ്പെട്ട എല്ലാത്തിനോടും ബന്ധിപ്പിക്കുന്ന സൂക്ഷ്മകണം. ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവളെ, നീ ഇല്ലാതെ ഞാൻ അപൂർണനാണ്. നീ നീയായിരിക്കുന്നതിന് നന്ദി, എനിക്ക് നിന്നോടുള്ള പ്രണയം നിനക്കൊരിക്കലും ഊഹിക്കാന്‍ പോലും കഴിയില്ല’.– കുടുംബചിത്രങ്ങൾക്കൊപ്പം താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജെയിമി എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. 2008ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്.