വീണ്ടും ഒത്തുകൂടി അഭിനേത്രികളുടെ കൂട്ടായ്മയായ ‘ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം’. താരങ്ങളായ മഞ്ജു പിള്ള, വനിത കൃഷ്ണചന്ദ്രന്‍, ശ്രീലക്ഷ്മി ആര്‍, മേനക സുരേഷ്, ചിപ്പി, സോന നായർ എന്നിവരുൾപ്പെടുന്ന മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സോന നായരാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം എന്ന അടിക്കുറിപ്പോടെയാണ് സോന നായര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഈ ബന്ധം എന്നും എപ്പോഴും തുടരു’മെന്നും സോന ചിത്രത്തിനൊപ്പം കുറിച്ചു.