നടൻ മിഥുട്ടി വിവാഹിതനായി. പാര്‍വതി ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഫഹദ് ഫാസില്‍ നായകനായ ആവേശം സിനിമയിൽ കുട്ടി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി ഇൻസ്റ്റ റീലുകളിലൂടെയും വൈറലായ താരമാണ്. തൃശൂർ സ്വദേശിയാണ് മിഥുട്ടി.
റീലുകളിലൂടെ മിഥുട്ടിയുടെ പ്രകടനം കണ്ടാണ് ആവേശം എന്ന സിനിമയില്‍ അവസരം ലഭിച്ചത്. ചിത്രത്തിൽ മിഥുട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.