ADVERTISEMENT

ബോക്സ് ഓഫീസിൽ ‘ഒരേയൊരു രാജാവ്’ ആയി മോഹൻലാൽ. സമ്മിശ്ര പ്രതികരണം ലഭിച്ചെങ്കിലും എമ്പുരാൻ പണം വാരിയതിനു പിന്നാലെ, തുടരും ബ്ലോക് ബസ്റ്റർ വിജയമാണ് നേടുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റിലേക്കാണ് തരുൺ മൂർത്തി- മോഹൻലാൽ ചിത്രം ‘തുടരും’ കുതിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം 100 കോടി രൂപയിലധികവും ഗ്രോസ് ക‌ലക്‌ഷൻ ലഭിച്ച സിനിമ ആഗോള ബോക്സ് ഓഫിസിൽ 215 കോടി പിന്നിട്ടു. ഗൾഫിൽ നിന്നു മാത്രം 45 ദിവസങ്ങൾക്കുള്ളിൽ 145 കോടിയാണ് മോഹൻലാൽ ചിത്രങ്ങളായ ‘തുടരും’, ‘എമ്പുരാൻ’ എന്നിവ വാരിക്കൂട്ടിയത്. ഇതിന്റെ സന്തോഷം മോഹൻലാൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്.

ADVERTISEMENT

കെ. ആർ. സുനിലിൽ, തരുൺ എന്നിവരാണ് ‘തുടരും’ തിരക്കഥ ഒരുക്കിയത്. ‘തൊടരും’ എന്ന പേരിൽ സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു.

ADVERTISEMENT
ADVERTISEMENT