ADVERTISEMENT

ബ്ലാക്ക് വിഡോ, ഓപ്പൺഹൈമർ, ഡ്യൂണ്‍ പാർട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫ്ലോറൻസ് പ്യൂ പങ്കുവച്ച ഫ്ലെക്സിബിലിറ്റി ട്രിക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, പ്യൂവിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി അനുകരിക്കുന്ന മലയാളത്തിന്റെ പ്രിയനടി പാർവതി തിരുവോത്ത്. അൽപം സങ്കീർണമായ ട്രിക്ക് അനായാസമായാണ് പാർവതി ചെയ്തു പൂർത്തിയാക്കുന്നത് ‘ആദ്യ ശ്രമം മോശമായില്ലല്ലോ’ എന്ന ചോദ്യത്തോടെ പാർവതി പങ്കുവച്ച വിഡിയോ വൈറലാണ്.

ഈ ഫ്ലെക്സിബിലിറ്റി ട്രിക്ക് കൃത്യമായി ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം തുള്ളിച്ചാടിയാണ് പാർവതി പ്രകടിപ്പിച്ചത്. എല്ലാ ദിവസവും ചെയ്യുന്ന മൊബിലിറ്റി വ്യായാമത്തിലേക്ക് ഇതു ചേർക്കുകയാണെന്നും പാർവതി വ്യക്തമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT