ഈ മാസം ആദ്യമാണ് താന്‍ വിവാഹമോചിതയാകുന്നുവെന്ന് വെളിപ്പെടുത്തുന്ന കുറിപ്പ് നടി ലക്ഷ്മിപ്രിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഏറെ വൈകാതെ താരം അതു പിൻവലിച്ചു.
അതിനിടെ ജയേഷ് പങ്കുവച്ചൊരു കുറിപ്പും ചർച്ചയായിരുന്നു. ‘അപവാദങ്ങൾ സൃഷ്ടിക്കും, വിഡ്ഢികൾ അത് പ്രചരിപ്പിക്കും, മണ്ടന്മാർ വിശ്വസിക്കും’- എന്നായിരുന്നു ജയേഷിന്റെ പോസ്റ്റ്.
ഇപ്പോഴിതാ, വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ ഭർത്താവ് ജയേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ ആണ് ലക്ഷ്മി പങ്കുവച്ചത്. സെൽഫി എടുത്തിരിക്കുന്നത് ജയേഷാണ്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.