‘മഴവില്ല്’നായിക പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ട സന്തോഷം പങ്കുവച്ച് നടൻ വിനീത്. കുഞ്ചാക്കോ ബോബനും വിനീതും നായകന്മാരായി എത്തിയ ‘മഴവില്ല്’ എന്ന ചിത്രത്തിൽ നായികയായ ബോളിവുഡ് താരമാണ് പ്രീതി ജാംഗിയാനി.
‘ആരാധ്യയായ പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ ഒത്തുകൂടിയപ്പോൾ ഒരുപാട് നല്ല മഴവില്ല് ഓർമ്മകൾ തിരികെകൊണ്ടുവന്നു’.– വിനീത് കുറിച്ചു. പ്രീതിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇരുവർക്കുമൊപ്പം കുഞ്ചാക്കോ ബോബനും കൂടി വേണമായിരുന്നു എന്നാണ് ആരാധകർ കമന്റ്റ് ചെയ്യുന്നത്.
മോഡലിങ്ങിലും ബോളിവുഡ് സിനിമകളിലും തിളങ്ങിയ പ്രീതി ജാംഗിയാനി മഴവില്ലിനു ശേഷം മലയാള സിനിമകളിലൊന്നും അഭിനയിച്ചില്ല.