ADVERTISEMENT

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്ത ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ യുടെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ എത്തി. ഒരു കോർട്ട് റൂം ത്രില്ലർ ആയിരിക്കും ചിത്രം. സുരേഷ് ഗോപിയും മൂന്നു നായികാ കഥാപാത്രങ്ങളുമാണ് പോസ്റ്ററിൽ ഉള്ളത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

ജനങ്ങൾ, നമ്മുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന പൗരവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകുന്ന ദിവസം മുതൽ ഇവിടുത്തെ അധികാര വർഗ്ഗം ചോദ്യം ചെയ്യപ്പെടും എന്ന ശക്തമായ പ്രസ്താവനയാണ് മോഷൻ പോസ്റ്റർ മുന്നോട്ട് വയ്ക്കുന്നത്. ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവർക്ക് പ്രതീക്ഷയുണ്ടാവുക കോടതിയിൽ മാത്രമായിരിക്കും എന്നും മോഷൻ പോസ്റ്ററിൽ പറയുന്നു.

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെൻറ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ. സേതുരാമൻ നായർ കങ്കോൾ ആണ് സഹനിർമ്മാതാവ്.

ADVERTISEMENT

അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു,വൈഷ്ണവി രാജ്,മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും താരനിരയിലുണ്ട്. ജൂൺ 20നു ചിത്രം ആഗോള റിലീസാകും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവേ, എഡിറ്റിങ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ.

ADVERTISEMENT
ADVERTISEMENT