ADVERTISEMENT

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫാഷൻ ഫൊട്ടോഗ്രഫർ ഷാനി ഷാകി പങ്കുവച്ച ഈ ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയാണ്. ‘ബോസ്’, ‘രാജാവ്’ എന്നീ ഹാഷ്ടാഗുകൾക്കൊപ്പം ‘നിമിഷങ്ങൾക്കിടയിലെ നിമിഷങ്ങൾ’ എന്ന കുറിപ്പോടെയാണ് ഷാനി ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങളും മമ്മൂട്ടിയുടെ പുതിയ ലുക്കും നിമിഷങ്ങൾക്കകം ചർച്ചയായി.

ഓഫ് വൈറ്റ് കോസ്റ്റ്യൂമിൽ സ്റ്റൈലിഷ് ആയാണ് മമ്മൂട്ടി ചിത്രങ്ങളിൽ. ഓറഞ്ച് നിറത്തിലുള്ള സ്നീക്കേഴ്സാണ് പെയർ ചെയ്തത്. ‘രാജാവ് തിരിച്ചു വന്നെന്ന് പറയാൻ പറഞ്ഞു’ എന്നാണ് ഒരു ആരാധകൻ കമന്റിൽ കുറിച്ചത്. അടുത്തിടെ ചികിത്സയുടെ ഭാഗമായി സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. കളംങ്കാവല്‍, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമയിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT