ബീച്ചിൽ, സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ വാരിയർ. ‘Romanticising my blues’ എന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് താരം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഫോട്ടോസിനു കമന്റുകളുമായി എത്തുന്നത്.
അജിത്ത് നായകനായെത്തിയ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ തമിഴ് പ്രേക്ഷകരുടെയും പ്രിയതാരമാണ് പ്രിയ ഇപ്പോൾ. ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലൂടെ ഈ വർഷം താരം കന്നഡയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ലവ് ഹാക്കേഴ്സ്’ എന്ന ഹിന്ദി ചിത്രമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്.