മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ‘അനന്തന്‍ കാട്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ശ്രദ്ധേയമാകുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ആര്യയും, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും അണിനിരക്കുന്നു.
ഇന്ദ്രന്‍സ്, മുരളി ഗോപി, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, നിഖില വിമല്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, തെലുങ്ക് താരം സുനില്‍, അജയ്, കന്നഡതാരം അച്യുത് കുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.
മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോകനാഥ്. ഛായാഗ്രഹണം: എസ്. യുവ, എഡിറ്റര്‍: രോഹിത് വി.എസ്. വാരിയത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍.