ADVERTISEMENT

ഷെയിന്‍ നിഗം നായകനാകുന്ന ‘ബള്‍ട്ടി’യുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ഗ്ലിംപ്‌സ് എത്തി. വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇതൊരുക്കിയിട്ടുള്ളത്. ഉദയന്‍ എന്ന കഥാപാത്രമായാണ് സിനിമയിൽ ഷെയിന്‍ നിഗം എത്തുന്നത്. എസ്ടികെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി. കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ നിര്‍മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ‘ബള്‍ട്ടി’ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമാണ്.

‘ബള്‍ട്ടി’യില്‍ മലയാളത്തിലെയും തമിഴിലെയും മുന്‍നിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും പങ്കുചേരുന്നു. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

ADVERTISEMENT

കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി: അലക്‌സ് ജെ. പുളിക്കല്‍.

ADVERTISEMENT
ADVERTISEMENT