ADVERTISEMENT

നടൻ കൃഷ്ണകുമാറിന് ജന്മദിനാശംസകൾ നേര്‍ന്ന് മകൾ ദിയ കൃഷ്ണ. വലിയ അടിക്കുറിപ്പുകളൊന്നും എഴുതി ബോറടിപ്പിക്കുന്നില്ല. എന്റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന് പറയൂ എന്ന കുറിപ്പോടെ അച്ഛനോടൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രം ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

അതേ സമയം, ദിയ കൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരായ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി കേരളം വലിയ തോതിൽ ചര്‍ച്ച ചെയ്യുകയാണ്. കുടുംബത്തെ സംരക്ഷിക്കാൻ താൻ ഏതറ്റം വരെയും പോകുമെന്നാണ് കൃഷ്ണ കുമാർ ഒടുവിൽ പ്രതികരിച്ചത്.

ADVERTISEMENT
ADVERTISEMENT