Friday 24 September 2021 04:03 PM IST

‘എ പ്ലസ് ബി ഇന്റു എ മൈനസ് ബി ഈസ് ഈക്വൽ ടു....’ എന്ന ചോദ്യത്തിനു മുന്നിൽ നിന്നു വിറച്ച ആ കുട്ടി സുരേന്ദ്രനാഥ തിലകൻ!

Vijeesh Gopinath

Senior Sub Editor

tilakanchackomash

ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതമാണെന്നു വിശ്വസിച്ച സ്ഫടികത്തിലെ ചാക്കോമാഷിലേക്ക് പരകായ പ്രവേശം നടത്താൻ തിലകന് സ്വന്തം അച്ഛനെ ഓർത്താൽ മതിയായിരുന്നു. കിലുക്കം, മൂന്നാംപക്കം ഇതിലെ എല്ലാം തിലകൻ കഥാപാത്രക്കൾക്ക് അച്ഛന്റെയും മുത്തച്ഛന്റെയുമൊക്കെ ഛായയുണ്ടായിരുന്നയിരുന്നു. പക്ഷേ ആ ഒാർമകൾക്ക് മുള്ളുരഞ്ഞ നീറലുണ്ടെന്നു മാത്രം.

‘എ പ്ലസ് ബി ഇന്റു എ മൈനസ് ബി ഈസ് ഈക്വൽ ടു....’ എന്ന ചോദ്യത്തിനു മുന്നിൽ നിന്നു വിറച്ച ആ കുട്ടി തിലകൻ തന്നെയായിരുന്നു. ചുരൽച്ചൂടിൽ കനൽ പൊള്ളലേറ്റ ഓർമകളിലേക്ക്....

‘‘നാലാം ക്ലാസിലെ ചങ്ങാതിമാരിൽ ഒരാളായിരുന്നു മൊയ്തു. ഒരു ദിവസം മൊയ്തുവിന്റെ കൈയിൽ ഒരുപെൻസിൽ ബോക്സ്. അതിൽ പുത്തൻകല്ലുപെൻസിലും റൂൾപെൻസിലും.അവനെയൊന്നു പറ്റിക്കാൻ ഞാനതെടുത്ത് എന്റെ സഞ്ചിയിലിട്ടു. ബോക്സ് കാണാതെ അവൻ അവിടെയെല്ലാം വെപ്രാളപ്പെട്ടു നടക്കുമല്ലോ ഒരുതരം സാഡിസം,

ഞാൻ മനസ്സിൽ കണ്ടതുപോലെ സംഭവിച്ചു. ക്ലാസുവിടുമ്പോൾ മടക്കി നൽകാമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ, ബെല്ലടിച്ചതും മൊയ്തു ഓടിയതും ഒരുമിച്ചായിരുന്നു. അവന്റെ പുറകേ ഓടി ഞാൻ കാര്യംവിളിച്ചു പറഞ്ഞെങ്കിലും നാളെ തന്നാമതി' എന്നു പറഞ്ഞ് മൊയ്തു നിർത്താതെ പിന്നെയും ഓടി,

ഞാനതും കൊണ്ട് അവന്റെ ജ്യേഷ്ഠന്റെ അടുത്തു പോയി. അദ്ദേഹവും പറഞ്ഞു ‘ബംഗ്ലാവിലെ കുഞ്ഞ്പൊയ്ക്കൊ നാളെ കൊടുത്താ മതി.' അച്ഛൻ ടീ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. ആ നാട്ടുകാർക്കെല്ലാം ഞാൻ ബംഗ്ലാവിലെകുഞ്ഞ്' ആയിരുന്നു.

നിവൃത്തിയില്ലാതെ ബോക്സ്സുമായി ഞാൻ വീട്ടിലേക്കുപോയി. അന്നു ഞാൻ അമ്മയുടെ വീട്ടിലായിരുന്നു. അവിടെ അമ്മയുടെ അച്ഛനുണ്ട്. ഞാൻ വലിയച്ഛൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

വീട്ടിലേക്ക് കയറി. വലിയ വരാന്തയിലുള്ള മേശപ്പുറത്ത് സഞ്ചി വച്ച ഉടൻ വലിയച്ഛൻ വന്നു. അദ്ദേഹം അപ്രതീക്ഷിതമായി സഞ്ചി തുറന്നു നോക്കി. ബോക്സ് കണ്ട്അദ്ദേഹം ഉറക്കെചോദിച്ചു. “എടാ ഇതു നീ മോഷ്ടിച്ചതല്ലേ?’’

അങ്ങനെ ചോദിക്കാൻ കാരണവുമുണ്ടായിരുന്നു. കുറേ നാൾമുമ്പ് ഒരു കളിപ്പാട്ടക്കാർ ഞാൻ മോഷ്ടിച്ചിരുന്നു. അന്ന് വലിയച്ഛനാണ് അത് തിരിച്ചു കൊടുത്ത് മാപ്പു പറഞ്ഞത്.

മൊയ്തുവിനെ കളിപ്പിക്കാൻ ചെയ്തതാണെന്നു പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ല. “ഡാ.. നീമോട്ടിച്ചതല്ലേ. ഇത്? പണ്ട് നീ കാറുമോട്ടിച്ചതുപോലെയല്ലേ ഇതും. എനിക്കെതിരേയുള്ള കുറ്റങ്ങൾ അതുമാത്രമല്ല. പെൻസിൽകൊണ്ട് പിേള്ളരുടെ കണ്ണിൽ കുത്തി, കയ്യാലയിലിരുന്ന കുട്ടികളെ ഒറ്റച്ചവിട്ടിനു താഴെയിട്ടു. എന്റെ ‘പിഎ’ ആയിരുന്ന ഉണ്ടതോമസ് അവന്റെ അപ്പനു വാങ്ങി കൊണ്ടു പോയ ബീഡി മഴവെള്ളത്തിൽ ചവിട്ടിക്കുട്ടി... അങ്ങനെ അങ്ങനെ...

മേശപ്പുറത്തു കിടന്ന ബട്ടർ പേപ്പറിന്റെ റോളിൽ നിന്ന് ഒരുകഷണം കീറിയെടുത്ത് വലിയച്ഛൻ ആദ്യ വരി എഴുതി ‘തിലകനെ ഒന്നു ശാസിക്കണം.’

എനിക്കെതിരേയുള്ള ആ കുറ്റപത്രം. ഗോവിന്ദൻ എന്ന കൈക്കാരന്റെ കയ്യിൽ അച്ഛനു കൊടുക്കാൻ ഏൽപ്പിച്ചു. ഗോവിന്ദനൊപ്പം എന്നെയും പറഞ്ഞയച്ചു. ഞാൻ പേടിച്ചു വീട്ടിലേക്കു നടന്നു.

ദൂരെ നിന്നു നോക്കുമ്പോഴേ കാണാം വരാന്തയിൽ അച്ഛൻ ഇരിക്കുന്നു. മുഖത്തു നോക്കാതെ ഗോവിന്ദനോട് അച്ഛൻ ചോദിച്ചു ‘‘എന്താ ഇവനെയും കൊണ്ട്?

“ഒരു കത്തു തന്നു വിട്ടിട്ടുണ്ട് വലിയ ഏമാൻ. വിറച്ചുകൊണ്ട് ഗോവിന്ദൻ പറഞ്ഞു. ആദ്യ വരികൾ വായിച്ച് അച്ഛന്‍ അലറി, ‘ഇങ്ങോട്ടു മാറി നിൽക്കെടാ...’

എന്നിട്ട് ചുരൽ എടുത്തു, ശബരിമലയിൽ നിന്ന് അ ച്ഛന്റെ ചങ്ങാതി സമ്മാനിച്ചതാണ് പിച്ചള ചുറ്റുള്ള ആ വളളിച്ചുരൽ, വായുവിൽ വാൾ വീശും പോലുള്ള ശബ്ദം, തലങ്ങും വിലങ്ങും അടി തുടങ്ങി,

പത്തെണ്ണം കഴിഞ്ഞപ്പോൾ എനിക്ക് ശരീരം മരവിക്കുന്നതു പോലെ തോന്നി. പിന്നെ ഓരോ അടി എണ്ണിത്തുടങ്ങി. നൂറെണ്ണം കഴിഞ്ഞപ്പോൾ. ഗോവിന്ദൻ ചാടി വീണ് കുഞ്ഞിനെ ഇനി അടിക്കരുതെന്നു പറഞ്ഞു. അയാൾക്കിട്ടും കിട്ടി അടി.

ഗോവിന്ദൻ എന്നെയും എടുത്ത് അമ്മയുടെ വീട്ടിലേക്കു തിരികെ നടന്നു. കട്ടിലിൽ കിടത്തിയ എന്റെ അരികിലേക്ക് അമ്മയുടെ അമ്മ വന്നു. കയ്യിൽ തൈലത്തിന്റെ പാത്രമുണ്ട്. മുറിവിൽ തൈലം പുരട്ടി അവർ പറഞ്ഞു: “ഇവനെ ഇനി ചതയ്ക്കാൻ സ്ഥലമൊന്നുമില്ല’’

ഇതുകേട്ട് അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു ‘‘ഇവന്റെ ശവമാണ് ഞാന്‍ പ്രതീക്ഷിച്ചത് ഇങ്ങനെയെങ്കിലും തിരിച്ചുകിട്ടിയല്ലോ ഭാഗ്യം.’’

അതോടെ അതുവരെ പിടിച്ചു നിർത്തിയ എന്റെ ദേഷ്യം പൊട്ടിത്തെറിഞ്ഞു. സർവശക്തിയുമെടുത്ത് തൈലത്തിന്റെ പാത്രം ഞാന്‍ ചവിട്ടിത്തെറുപ്പിച്ചു. ലോകത്തോടു മുഴുവൻ പക.

കുറച്ചു നേരം കഴിഞ്ഞപ്പോൾ തെക്കിനിയിൽ നിന്ന് ഒരു കരച്ചിൽകേട്ടു. വലിയച്ഛനായിരുന്നു. “അവനെ അടിക്കരുതെന്ന് ഞാൻ പ്രത്യേകം എഴുതിയതാ. പക്ഷേ, അതവസാനം ആയിപ്പോയെന്നുമാത്രം' ആ കണ്ണീരിൽ വലിയച്ഛനോടുള്ള പക അലിഞ്ഞുപോയി.

അച്ഛനേയും വലിയച്ഛനേയും സിനിമയിൽ നിങ്ങൾകണ്ടിട്ടുണ്ട്. സ്ഫടികത്തിലെ ചാക്കോമാഷ് എന്റെ അച്ഛനാണ്. അച്ഛന് വാക്കിങ് സ്റ്റിക് കളക്ഷനുണ്ടായിരുന്നു. അതു നിലത്തു കുത്തി പിന്നൊന്നു കറക്കിയാണ് അദ്ദോഹം നടക്കുക. ആ നടപ്പ് കിലുക്കത്തിലും മൃഗയയിലും നിങ്ങൾ കണ്ടിട്ടുണ്ട്. മൂന്നാം പക്കത്തിൽ കൊച്ചുമോനെ സ്നേഹിക്കുന്ന മുത്തച്ഛൻ എന്റെ വലിയച്ഛൻ തന്നെയാണ്. കുടവയറിനു മുകളിൽ ഉടുത്തമുണ്ടും സംസാരവും എല്ലാം അദ്ദേഹം തന്നെയാണ്.’’

 മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തിലകൻ പറഞ്ഞു.

thilakan.indd
thilakan.indd
thilakan.indd
thilakan.indd