ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ഡോ. ബിജുവിന്റെ ഹൃദ്യമായ കുറിപ്പ്. ‘അദൃശ്യ ജാലകങ്ങൾ’ എന്ന തന്റെ സിനിമയ്ക്കു വേണ്ടി ടൊവിനോ തോമസ് കുറച്ചത് 15 കിലോയാണെന്ന് ആശംസ കുറിപ്പിൽ ഡോ. ബിജു പറയുന്നു. അദൃശ്യ ജാലകങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിന് വേണ്ടി ടൊവിനോ നൽകിയ അർപ്പണതയ്ക്ക് നന്ദി പറയുന്നതായും ഡോ. ബിജു കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ADVERTISEMENT

പ്രിയപ്പെട്ട ടൊവിനോയ്ക്ക് ജന്മദിനാശംസകൾ …

നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടെ ഒരു ഗംഭീര വർഷം ആകട്ടെ .

ADVERTISEMENT

അദൃശ്യ ജാലകങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നൽകിയ അർപ്പണതയ്ക്ക് ഏറെ നന്ദി .

കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ബോഡി വെയിറ്റ് കുറയ്ക്കണം എന്ന നിർദേശം പാലിച്ചു ടോവിനോ 15 കിലോ ശരീര ഭാരം കുറച്ചാണ് കഥാപാത്രം ആകാനായി തയ്യാറെടുത്ത് . എല്ലാ ദിവസവും ഷൂട്ടിന് മുൻപ് രണ്ടു മണിക്കൂർ നീളുന്ന മേക്ക് അപ് . ഷൂട്ട് കഴിഞ്ഞു മേക്കപ്പ് അഴിക്കാൻ ഒരു മണിക്കൂർ . അതുകൊണ്ട് തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്നേ സെറ്റിൽ മേക്ക്അപ് രംഗത്തെ കുലപതി പട്ടണം ഷാ ഇക്കയുടെ മുന്നിൽ എത്തുന്ന ടോവിനോ ഷൂട്ട് കഴിഞ്ഞു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞേ സെറ്റിൽ നിന്നും പോകൂ . അദൃശ്യ ജാലകങ്ങളുടെ ഷൂട്ടിങ് ഒട്ടേറെ ദിവസങ്ങളിൽ രാത്രി മാത്രം ആയിരുന്നു . സന്ധ്യക്ക് മുൻപേ സെറ്റിൽ എത്തി മേക്കപ്പ് ഇടുന്ന ടോവിനോ നേരം വെളുക്കുമ്പോൾ സെറ്റിൽ തന്നെ മേക്ക്അപ് അഴിച്ചു കുളിച്ച ശേഷം ആണ് മുറിയിലേക്ക് പോകുന്നത് .

ADVERTISEMENT

എല്ലാ മാനറിസങ്ങളും ബോഡി ലാംഗ്വേജും പുതുക്കി പണിത ഒരു ടോവിനോയെ ആണ് അദൃശ്യ ജാലകത്തിൽ കാണാവുന്നത് . സബ്റ്റിൽ ആയി അതിശയിപ്പിക്കുന്ന അഭിനയം . ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയം എന്ന് ഞങ്ങൾ അണിയറ പ്രവർത്തകർക്ക് ഒന്നാകെ തോന്നിയ ഒരു കഥാപാത്രം ..

നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും നിങ്ങൾ ഏറെ പ്രിയപ്പെട്ട ഒരാൾ ആണ് ..

നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടേതാണ് ...

ജന്മ ദിനാശംസകൾ പ്രിയ ടോവിനോ

ADVERTISEMENT