ADVERTISEMENT

മാതൃദിനത്തിൽ ജീവിതത്തിലെ വലിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം അഭിരാമി. താനും ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രങ്ങളും തങ്ങൾക്കുണ്ടാകണമെന്നും താരം കുറിച്ചു.

‘പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹാശിസുകൾ ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു’– അഭിരാമി കുറിച്ചു.

ADVERTISEMENT

ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റാണ് അഭിരാമിയുടെ ഭർത്താവ് രാഹുൽ പവനൻ. 2009 ൽ വിവാഹിതരായ ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT