Tuesday 18 June 2024 10:18 AM IST : By സ്വന്തം ലേഖകൻ

‘ഇറ്റ്സ് എ ബോയ്..’; അമല പോളിന് ആണ്‍കുഞ്ഞ് പിറന്നു, വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് ജഗത്, വിഡിയോ

amala-paul-gave-birth-to-a-boy-baby

നടി അമല പോളിന് ആണ്‍കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഇറ്റ്സ് എ ബോയ്!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞുമായി വരുന്ന അമലാ പോളിന്റെയും വിഡിയോ ജഗത് പങ്കുവച്ചിരിക്കുന്നത്.

വിഡിയോയ്ക്ക് താഴെ നിരവധിപ്പേര്‍ ആശംസകളുമായി എത്തി. ജൂണ്‍ 11നായിരുന്നു കുഞ്ഞിന്റെ ജനനം. ആടു ജീവിതമാണ് അമല അഭിനയിച്ചതില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. 

Tags:
  • Movies