ADVERTISEMENT

നടി ശരണ്യ ശശിയുടെ പെട്ടെന്നുള്ള വിയോഗം മലയാളികള്‍ക്ക് വലിയ ആഘാതമായിരുന്നു. നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ച താരം ട്യൂമർ ബാധിതയായി 2021 ലാണ് മരണപ്പെട്ടത്. നടി സീമ ജി നായരാണ് ശരണ്യയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത്. ഇപ്പോഴിതാ ശരണ്യയുടെ പിറന്നാൾ ദിനത്തിൽ സീമ പങ്കുവച്ച കുറിപ്പ് നൊമ്പരമാവുകയാണ്. 

സീമ പങ്കുവച്ച കുറിപ്പ് വായിക്കാം;  

ADVERTISEMENT

ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗ്ഗത്തിൽ പിറന്നാൾ. അവൾ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും. അവളെ സ്നേഹിച്ചവരുടെ മനസ്സിൽ തീച്ചൂളകൾ കോരിയിട്ട് ശാരു കടന്നു പോയപ്പോൾ.. ആ തീച്ചൂളകളുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്. അവൾ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

കോവിഡിനു ശേഷമുള്ള പൊങ്കാലയ്ക്കായി ഞാൻ ചെന്നപ്പോൾ എല്ലാവരും നിന്നെയാണ്‌ ചോദിച്ചത്. പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യിൽ ഉണ്ടെന്ന്.. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്.

ADVERTISEMENT

ഞാൻ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്നു. എല്ലാരും കണ്ടിട്ടുണ്ടാവും. നന്ദുട്ടനും സുരേഷും അഥീനയും ശാലിനിയും പ്രഭുവും ശ്രീകലയും അങ്ങനെ എല്ലാരും.. മോളെ MANY MANY HAPPY RETURNES OF THE DAY.. എല്ലാവരും നിന്നോട് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.. LOVE YOU SO MUCH..

ADVERTISEMENT
ADVERTISEMENT